BREAKING NEWSLATEST NEWS

സൗദിയിൽ കുടുങ്ങിയ തീർഥാടകരെ നാട്ടിലെത്തിക്കാൻ ഊർജിത നീക്കവുമായി ഇന്ത്യൻ എംബസി

ജിദ്ദ: ഹൂതി ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിയ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാൻ ഊർജിത നീക്കവുമായി ഇന്ത്യൻ എംബസി. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും എയർലൈനുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും ചേർന്ന് സജീവമായി പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 3000ത്തോളം കുടുങ്ങിക്കിടന്ന ഉംറ തീർഥാടകരെ ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ഇതിനു പുറമെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 10,000ത്തിലധികം പേരും മടങ്ങിയിട്ടുണ്ട്. ശേഷിക്കുന്നവരെ എത്രയും വേഗം എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുകയാണ്.

തീർഥാടകരെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജീവമാക്കി.

സഹായത്തിനുള്ള നമ്പറുകൾ:റിയാദ് എംബസി: +966-554412016, +966-542126784

ടോൾ ഫ്രീ (സൗദിക്കുള്ളിൽ): 8002471234 വാട്സ്ആപ്പ് (സന്ദേശങ്ങൾക്ക് മാത്രം): +966-536216082

ജിദ്ദ കോൺസുലേറ്റ്: +966-12-2614093, +966-556122301

വാട്സ്ആപ്പ്: +966-536209704

ഹൂതികൾ ദമാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഇടപെടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button