LATEST NEWSLocal news
ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്
എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് (KRTC) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി നിഷേധിച്ചു വന്നിരുന്ന ഡി.എ, ഡി.ആർ എന്നിവ നൽകാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കോയക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.എ. റഹ്മാൻ, ജില്ലാ സെക്രട്ടറി കെ. ശശിധരൻ, ഇ. കൃഷ്ണകുമാർ, ഇ. ഹൈദരലി, പി. വിനോദ് കുമാർ, കെ. സുരേഷ്, ഐബി മാത്യു എന്നിവർ പ്രസംഗിച്ചു.