പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.വി വെല്ലിംഗ്ടൺ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് പി.വിസുഹൈബ്, ചങ്ങരംകുളം ഫെഡറൽ ബാങ്ക് മാനേജർ അനൂപ് , തിരൂർ ജില്ലാ ആശുപത്രി ഡോക്ടർ ഫാത്തിമ നെസ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു. NSS കോർഡിനേറ്റർ എസ് സജിന എസ്., റേഞ്ചർ ലീഡർ കെ സുവിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.അധ്യാപകർ, വിദ്യാർത്ഥികൾ, NSS വോളന്റിയർമാർ, റേഞ്ചർ യൂണിറ്റ് അംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ 75 ഓളം പേർ രക്തദാനത്തിന് സന്നദ്ധരായി .
50 യൂണിറ്റ് രക്തം ശേഖരിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടി സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ ശ്രദ്ധേയമായി.