CHANGARAMKULAM


വയോജനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം നടത്തി

ചാലിശേരി :തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ചാലിശേരി സി.എച്ച്.സി യിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി. റജീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അദ്ധ്യക്ഷനായി.ജി.ഇ.ഒ കെ പ്രസാദ് പദ്ധതി വിശദീകരിച്ചു.ഹോസ്പിറ്റൽ കോട്ട്, എയർ ബെഡ്, വാട്ടർ ബെഡ്, വീൽ ചെയർ,ഡയപ്പർ,ഓക്സിജൻ കോൺസൺട്രേറ്റർ എന്നിവ വിതരണം നടത്തി.ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കിടപ്പിലായ വയോജനങ്ങൾക്കായി പദ്ധതി നടപ്പാക്കിയത്.ബ്ലോക്ക് പഞ്ചായത്തംഗളായ കൃഷ്ണ കുമാർ മാഷ്,ഷെറീന ടീച്ചർ, ധന്യ സുരേന്ദ്രൻ, എം.മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ആനി വിനു, ഹുസൈൻ പി,പി.ആർ. ഒ ധന്യനിമേഷ്,ഡോ.സജി എന്നിവർ സംസാരിച്ചു.ഹെൽത്ത് സൂപ്പർ വൈസർ കെ ഹുസൈൻ സ്വാഗതവും ബ്ലോക്ക് തല പാലിയേറ്റിവ് നഴ്സ് റീജ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button