CHANGARAMKULAM
അൽഫിത്ര പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു
ചങ്ങരംകുളം:അൽഫിത്ര പ്രീ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ്ന് കീഴിൽ കോകൂരിൽ പ്രവർത്തിക്കുന്ന അൽ ഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിൻറെ പ്രവേശനോത്സവം സംഘടിപ്പിച്ചു.പിപിഎം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഫസീല മുജീബ്, കെ വി ഹസൻ മാസ്റ്റർ, പി പി കാലിത് , അബ്ബാസ് എറവറംകുന്ന്
പി ഐ റാഫിദ എന്നിവർ പ്രസംഗിച്ചു.പുതിയ വിദ്യാർത്ഥികൾക്ക് ടാഗും പ്രസന്റേഷൻ കിറ്റും നൽകി അധ്യാപികമാർ അവരെ സ്വീകരിച്ചു.