NATIONAL

അഗ്‌നി പ്രൈം മിസൈൽ പരീക്ഷണം;വിജയക്കൊടി പാറിച്ച് ഇന്ത്യ

പുതിയ തലമുറയുടെ ആണവ മിസൈലായ അഗ്‌നി പ്രൈം മിസൈൽ പരീക്ഷണം വിജയകരമയി പൂർത്തിയാക്കി ഇന്ത്യ. ഒഡീഷയിലെ ബാലസോറിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ ശനിയാഴ്ച രാവിലെ പതിനൊന്നിനായിരുന്നു മിസൈൽ പരീക്ഷണം. അഗ്നി ക്ലാസ് മിസൈലുകളുടെ,പുതിയ തലമുറയുടെ നൂതന വകഭേദമാണ് അഗ്നി-പി. 1,000 മുതൽ 2,000 കിലോമീറ്റർ പ്രഹരശേഷിയുള്ള നിസ്റ്ററൈസ്ഡ് മിസൈലാണിത്. അഗ്നി പ്രൈം മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണിത്. മിസൈൽ പരീക്ഷണം അതിന്റെ എല്ലാ കൃത്യതയോടെയും നിറവേറ്റിയതായി ഡിഫൻസ് ആൻഡ് റിസർച്ച് ഓർഗനൈസേഷനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ ഏഴിന് ബ്രമോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മിസൈൽ പരീക്ഷണത്തിൽ ഡിആർഡഒ ഉദ്യോഗസ്ഥരെ പതിരോധ മന്ത്രി രാജ്നാഥ്സിംഗ് അഭിനന്ദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button