Local news

തിരൂരിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്തത്തിന് കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

തി​രൂ​ർ: ക​ഞ്ചാ​വ് വിൽപന ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​റ​വ​ണ്ണ സ്വ​ദേ​ശി ഷ​ഫ്‍ലി​യെ​യാ​ണ് (23) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വാ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ൽ വ​ച്ച് യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും നാ​ലം​ഗ​സം​ഘം ആ​ക്ര​മി​ക്കുകയായിരുന്നു. കേ​സി​ൽ ഇ​നി മൂ​ന്ന് പ്രതികളെ കൂ​ടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button