EDAPPAL

മിനി പമ്പയിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി.

കുറ്റിപ്പുറം:മിനി പമ്പയിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി
മിനി പമ്പയിലും ഹൈവേ ഓരങ്ങളിലുമുള്ള ഹോട്ടലുകൾ .തട്ടുകടകൾ, ശീതളപാനീയ കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കുടിവെള്ള – ഭക്ഷണ പരിസര ശുചിത്വം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും നിർദ്ദേശം നൽകി.പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, ഹെൽത്ത് സൂപ്പർവൈസർ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, പി.വി.സാക്കിർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.തീർത്ഥാടകർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടി മിനി പമ്പയിൽ വിവിധ ഭാഷയിലുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button