കെ വി ഷെഹീര്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ്
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ കെ വി ഷെഹീര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായിരന്ന എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ വി ഷെഹീര്‍ എട്ടിനെതിരെ 10 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കക്കിടിക്കല്‍ വാര്‍ഡിനെ പ്രതിനിധികരിക്കുന്ന യൂഡിഎഫിലെ സി കെ മുഹമ്മദ് അഷ്റഫിനെയാണ് പരാജയപ്പെടുത്തിയത്. കാലങ്ങളായി യൂഡിഎഫ് കുത്തകയാക്കിവച്ചിരുന്ന കോക്കൂര്‍ വെസ്റ്റ് വാര്‍ഡ് 64 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ വി ഷെഹീര്‍ പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് കെ വി ഷെഹീര്‍. പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍)ജയരാജ് വരണാധികാരിയായിരുന്നു. സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്, വി വി കുഞ്ഞുമുഹമ്മദ്, ടി സത്യന്, സിപിഐ എം ആലങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ വി ഉണ്ണി എന്നിവര്‍ പുതുതായി തെരഞ്ഞെടക്കപ്പെട്ട പ്രസിഡന്റിനെ ഹാരാര്‍പ്പണം നടത്തി.

