Local newsTHRITHALA

മൊബൈൽ മെഡിക്കൽ യൂണിറ്റ് തണ്ണീർക്കോട് ആരോഗ്യ ഉപ കേന്ദ്രത്തിൽ

തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി വയോജന ആരോഗ്യ സുരക്ഷ പരിപാടി – മൊബൈൽ മെഡിക്കൽ യൂണിറ്റ് 22.7.2023 ന് ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന് കീഴിലുള്ള തണ്ണീർകോട് ആരോഗ്യ ഉപ കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.   ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറോളം രോഗികളെ പരിശോധന നടത്തി മരുന്നുകൾ നൽകി. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ. വിജേഷ് കുട്ടന്റെ അദ്ധ്യക്ഷതയിൽ ബഹു.തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. P. R. കുഞ്ഞുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് Dr.സജി. N.R, മൊബൈൽ മെഡിക്കൽ ഓഫീസർ Dr. P. P. ദിവാകരൻ മൊബൈൽ യൂണിറ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസർ ശ്രീ. കെ. കെ. ഹുസ്സൈൻ സ്വാഗതവും, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. V. ബാബു നന്ദിയും ആശംസിച്ചു. ബ്ലോക്ക്‌ന്റെ കീഴിലുള്ള 30 സബ് സെന്ററുകളിൽ മാസത്തിലൊരിക്കൽ മെഡിക്കൽ ടീം സന്ദർശനം നടത്തി രോഗികളെ പരിശോധിച്ചു മരുന്നുകൾ നൽകുന്നതാണെന്ന് സി. എച്. സി. സൂപ്രണ്ട് Dr. സജി സാർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button