മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ തൃത്താലയിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു
കൂറ്റനാട്.:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയാേഗത്തിൽ കൂറ്റനാട് അനുശോചനയോഗം ചേർന്നു.അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ,വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
കോൺഗ്രസ്സ് കപ്പൂർ മണ്ഡലം പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷതയിൽ മുൻ എം.എൽ.എയും കെ.പി.സി.സി.ഉപാധ്യക്ഷനുമായ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, മുൻ എം.എൽ.എ. വി.കെ. ചന്ദ്രൻ, സി.പി.എം. തൃത്താല ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ് , ബി.ജെ.പി. തൃത്താല മണ്ഢലം പ്രസിഡന്റ് ഒ.എസ്. ഉണ്ണിക്കൃഷ്ണൻ , എൻ. സി.പി. സംസ്ഥാന കമ്മറ്റി അംഗം തമ്പി കൊള്ളന്നൂർ , പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ , വ്യാപാരി നേതാക്കളായ കെ.ആർ. ബാലൻ, എ.വി. മുഹമ്മദ് , യു.ഡി.എഫ് മണ്ഢലം ചെയർമാൻ എസ്.എം.കെ. തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ. സലാം, സി.എച് .
ഷൗക്കത്തലി, കപ്പൂർ മണ്ഡലം പ്രസിഡന്റ് വിനോദ് കാങ്കത്ത്, ഡി.സി.സി. സെക്രട്ടറിമാരായ പി.വി. മുഹമ്മദാലി, കെ.ബാബു നാസർ പി. മാധവദാസ് , ഷനോജ് കണ്ടലായിൽ , പി.ബാലകൃഷ്ണൻ, പി.എ. വാഹിദ്, കെ. ഷംസുദ്ധീൻ കൂറ്റനാട്, എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന് മുന്നെ, സർവ്വകക്ഷി പ്രതിനിധികൾ പങ്കെടുത്ത മൗനജാഥയും ഉണ്ടായി രുന്നു.