Local newsTHRITHALA
മേഴത്തൂർ ഹൈസ്കൂളിൽ മോഷണം; 15,000 രൂപ വിലവരുന്ന സാമഗ്രികൾ നഷ്ടപ്പെട്ടതായി അധികൃതർ
മേഴത്തൂർ: മേഴത്തൂർ ഹൈസ്കൂളിലെ സ്പോർട്സ് മുറിയുടെ പൂട്ടു തകർത്ത് മോഷണം നടന്നതായി പരാതി. മുറിയിൽ സൂക്ഷിച്ചിരുന്ന സ്പോർട്സ് കിറ്റുകൾ മോഷണം പോയി. കൗൺസലിങ് മുറിയും ഇതിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ അവധിദിനത്തിലാണ് പൂട്ട് തകർത്ത് മോഷണം നടന്നത്. തുടർച്ചയായ അവധികൾക്ക് ശേഷം സ്കൂളിൽ എത്തിയ അധ്യാപകരാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി പ്രധാനാധ്യാപിക സഫിയ, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദാലി എന്നിവർ പറഞ്ഞു. ഫുട്ബോളുകൾ മറ്റു കായിക ഉപകരണങ്ങളാണ് മോഷണം പോയത്. പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയതെനാണ് നിഗമനം. വിവിധ വ്യക്തികൾ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത കായികോപകരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. തൃത്താല പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.