MALAPPURAM
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കാടാമ്പുഴ ∙ വിൽപനയ്ക്കായി കൈവശംവച്ച 7.3 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. പട്ടർനടക്കാവ് അനന്താവൂർ സ്വദേശി വെട്ടിക്കാട്ടിൽ അസൈനാറിനെ (38) ആണു കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചശേഷം പുത്തനത്താണി, വെട്ടിച്ചിറ ഭാഗങ്ങളിൽ ചെറിയ പൊതികളാക്കി എംഡിഎംഎ വിൽപന നടത്തുകയാണ് ഇയാൾ ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. കഞ്ചാവു കൈവശംവച്ചതിന് ഇയാൾക്കെതിരെ എക്സൈസ് വകുപ്പ് പരപ്പനങ്ങാടിയിൽവച്ച് കേസെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ എൻ.ആർ.സുജിത്, സീനിയർ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, ശരൺ, റിയാസ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.