Local newsTHRITHALA

കപ്പൂരില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

കപ്പൂർ കൃഷിഭവന്റയും , ജീവനം എക്കൊ ഷോപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഞാറ്റുവേല ചന്ത  വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 കപ്പുർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ  പി ജയൻ ഉദ്ഘാടനം ചെയ്തു  യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം  മുതാംസ് അദ്ധ്യക്ഷത വഹിച്ചു . കൃഷി ഓഫീസർ സഹന ഹംസ സ്വാഗതം പറഞ്ഞു , അസ്സിസ്റ്റന്റ് കൃഷി ഓഫീസർ നിഷാദ് പി.എം. കൃഷി അസ്സിസ്റ്റന്റ് മാരായ വിനീഷ് റജുല എന്നിവർ സംസാരിച്ചു  ഞാറ്റുവേല ചന്തയിൽ ഫലവൃക്ഷ തൈകൾ , ജൈവ ഉല്പാദനോപാദികൾ വില്പനയും   കൂടാതെ   ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സൗജന്യമായി പച്ചകറി വിത്തുകളും  വിതരണം  ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button