EDAPPALLocal news
യോഗ ബോധവത്ക്കരണവും പരിശീലനവും സംഘടിപ്പിച്ചു.
എടപ്പാൾ : യോഗദിനാചരണത്തിൻ്റെ ഭാഗമായി തവനൂർ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും അസ്സാപ്പിൻ്റെയും നേതൃത്വത്തിൽ യോഗ ബോധവത്ക്കരണവും പരിശീലനവും സംഘടിപ്പിച്ചു. തവനൂർ അസ്സാപ്പിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ് ശങ്കർ, പഞ്ചായത്തംഗങ്ങളായ പി എസ് ധനലക്ഷമി, കെ പി പ്രവിജ, പി കെ ജീജ, രാജേഷ് പ്രശാന്തിയിൽ, ബിജി ഭാസ്ക്കർ, എം രശ്മി എന്നിവർ സംസാരിച്ചു. യോഗ പരിശീലകൻ ശങ്കരനാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി.