EDAPPALLocal news

പട്ടികജാതി വിഭാഗം യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയിൽ രണ്ടാം ഘട്ടമായി പട്ടികജാതി വിഭാഗം യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതിലൂടെ ജീവനോപാധി കണ്ടെത്തുന്നയിട്ടാണ്
പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ സി രാമകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കലാസംഘടനകൾക്ക് വാദ്യോപകരണ വിതരണം സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്‍ നിർവ്വഹിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ, ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‍ വൈസ്‍ പ്രസിഡന്റ്‍ അഡ്വ. ആർ ഗായത്രി ബ്ലോക്ക് സ്‍റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ എൻ. ആർ അനീഷ്‍ (ആരോഗ്യം, വിദ്യാഭ്യാസം) ശ്രീ ഇ.കെ.ദിലീഷ്‍ (വികസനകാര്യം) ശ്രീമതി പ്രേമലത (ക്ഷേമകാര്യം), ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബിജു പി.എംസംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‍ സെക്രട്ടറി രാജീവ് എസ്‍. ആർ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ,ഗുണഭോക്താക്കൾ, സന്നദ്ധ സേവകർ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button