Local newsPONNANI

പൊന്നാനി അഴീക്കലിൽ വീട് തകർന്നുവീണ് രണ്ടു പേർക്ക് പരിക്കേറ്റു

പൊന്നാനി: ശക്തമായ മഴയിലും കാറ്റിലും പൊന്നാനിയിൽ വീട് തകർന്നുവീണ് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നുകാലത്ത് പത്ത് മണിയോടെയാണ് പൊന്നാനി നഗരസഭയിലെ ഒന്നാം വാർഡ് സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന പൂളക്കൽ കുഞ്ഞിബിവിയുടെ വീടാണ് തകർന്ന് വീണത്. വീട്ടിൽ ഈ സമയം ആറുപേരാണ് ഉണ്ടായിരുന്നത് ഇതിൽ കുഞ്ഞിബിവിക്കും മകൻ സവാദിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ സവാദിനെ പൊന്നാനി താലൂക്കാശുപത്രിയിലും കുഞ്ഞുബീവിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button