Local newsTHRITHALA

കാപ്പ ലംഘിച്ചു ; പെരിങ്ങോട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചാലിശ്ശേരി പോലീസ്

കാപ്പ നിയമം ലംഘിച്ച് വീട്ടിലെത്തിയ പെരിങ്ങോട് കോതച്ചിറ സ്വദേശിയെ രഹസ്യ വിവരത്തെ തുടർന്ന് ചാലിശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങോട് നട്ടേത്ത് വീട്ടിൽ ഗംഗാധരന്റെ മകൻ നിഷാദ് (34) നെയാണ് കാപ്പ നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.ധാരാളം അടിപിടി കേസുകളിൽ പ്രതിയാണ് നിഷാദ് .വ്യാഴാഴ്ച പുലർച്ചെ 5.30ന് വീട്ടിൽനിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു. തൃശ്ശൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി മാസം 27നാണ് കാപ്പ ചുമത്തിയത്. അമ്മയുടെ അസുഖത്തെ സന്ദർശിക്കാൻ എത്തിയതാണെന്നാണ് നിഷാദ് പോലീസിനോട് പറഞ്ഞത്. ചാലിശ്ശേരി പോലീസ് പാപ്പ നിയമപ്രകാരം ( KAAPA) 15(4) കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button