കെ.എസ്.ആര്.ടി.സി ബസില്‍ യുവതിക്കുനേരെ വീണ്ടും നഗ്നതാ പ്രദര്‍ശനം; സഹയാത്രികർ പ്രതിയെ പിടികൂടി
June 5, 2023
കെ.എസ്.ആർ.ടി.സി ബസിൽ വീണ്ടും യാത്രക്കാർക്ക് നേരെ നഗ്നതാ പ്രദർശനം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസ്സിലായിരുന്നു സംഭവം. സർക്കാർ ഉദ്യോഗസ്ഥയായി യുവതിയുടെ പരാതിയിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോലി കഴിഞ്ഞ് എറണാകുളത്ത് എന്ന തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. കോട്ടയത്ത് വച്ചാണ് രാജു ബസ്സിൽ കയറിയത്. തന്നെ ഇയാൾ തുടർച്ചയായി ശല്യം ചെയ്തിരുന്നതായും ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തി എന്നും ആണ് യുവതിയുടെ പരാതി. യുവതി ബഹളം വച്ചതോടെ സഹയാത്രികരാണ് രാജുവിനെ പിടികൂടിയത്. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു