പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാന പാത കല്ലുപുറം ജങ്ഷനിൽ തകർന്നിരുന്ന സ്ലാബ് അധികൃതർ പുന:സ്ഥാപിച്ചു .കല്ലുപുറം ജങ്ഷനിൽ ചാലിശേരി ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മൂന്നോളം സ്ലാബുകൾ കഴിഞ്ഞ ദിവസം തകർന്നിരുന്നത്.മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വാർത്തകളും വന്നിരുന്നു.ശനിയാഴ്ച രാവിലെ അധികൃതർ എത്തി തകർന്ന സ്ലാബുകൾ മാറ്റി പുതിയ സ്ലാബ് ഇട്ടു. പെരുമ്പിലാവ്- നിലമ്പൂർ പാതയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബഹുഭൂരിപക്ഷം വാഹനങ്ങളും കല്ലുംപുറം വഴിയാണ് കുന്നംകുളം ഭാഗത്തേക്ക് പോകുന്നത്. സ്ലാബ് മാറ്റിയിടൽ വേഗത്തിലാക്കിയതോടെ ആശ്വാസത്തിലാണ് നാട്ടുകാർ.