Local newsPERUMPADAPP

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ കുറ്റിമുല്ല വിളവെടുപ്പ് നടത്തി

എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഗ്രൂപ്പുകൾക്ക് വിതരണം ചെയ്ത കുറ്റി മുല്ല വിളവെടുപ്പ് നടത്തി.പെരുമ്പടപ്പ് ചെണ്ടുമല്ലി ഗ്രൂപ്പിന് വിതരണം ചെയ്ത കുറ്റിമുല്ല , ആറുമാസക്കപ്പ എന്നിവയാണ് വിളവെടുപ്പ് നടത്തിയത്.വിളവെടുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അധ്യക്ഷയായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സൗദാമിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ എം. വി, പെരുമ്പടപ്പ് അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയശ്രീ എം, ഗ്രൂപ്പിലെ അംഗങ്ങളായ സുധ, ഗോപിക തുടങ്ങിയവർ സംസാരിച്ചു. 3000 രൂപയുടെ മുല്ലപ്പൂ വിപണനം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button