ചിയ്യാനൂർ ജിഎൽപി സ്കൂളിൽ വെച്ച് നടത്തിയ സ്റ്റുഡന്റ്സ് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു
May 18, 2023
ചങ്ങരംകുളം:അബ്രാസ് ഗ്രൂപ്പും സൂര്യ ക്ലബ്ബും ചേർന്ന് ചിയ്യാനൂർ ജിഎൽപി സ്കൂളിൽ വെച്ച് സ്റ്റുഡന്റസ് കരിയർ ഗൈഡൻസ് ക്ലാസ്സ് ലക്ഷ്യ 2023 സംഘടിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ഹക്കീം പെരുമുക്ക് പ്രസംഗിച്ചു. റാഫി പൊന്നാനി ക്ലാസ്സ് എടുത്തു. ആലങ്കോട് അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. അനന്തകൃഷ്ണന്‍ നന്ദിയും പറഞ്ഞു.