കപ്പൂർ : കാഞ്ഞിരത്താണിയിൽ വീടിനും വാഹനങ്ങൾക്കും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ നിർത്തിയിട്ട ലോറിയും കാറും ബൈക്കും സൈക്കിളുമടക്കം അഞ്ചോളം വാഹനങ്ങൾ കത്തി നശിച്ചു. വീടും ഭാഗികമായി തീപിടിച്ച് നശിച്ചു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് അജ്ഞാതർ തീവച്ചത്. കഴിഞ്ഞദിവസം ഫൈസലും സംഘവും കപൂർ സ്വദേശിയായ അബ്ദുൾ ഖാദർ എന്നയാളെ മർദ്ദിച്ചിരുന്നു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു