Local news
മേരാ ഗാവ് പട മൈ ഗർ ജാനാ ചാഹ്ത്തി ഹും
’20 വർഷത്തെ കാത്തിരിപ്പ്’ തവനൂർ റെസ്ക്യൂ ഹോമിൽ 2008ൽ എത്തിയ കരിഷ്മ ഇനി കുടുംബത്തോടൊപ്പം നാട്ടിലേക്ക്
തവനൂർ : ഗവ. റെസ്ക്യൂ ഹോമിലെ താമസക്കാരിയായ കരിഷ്മയുടെ മേരാ ഗാവ് പട മൈ ഗർ ജാനാ ചാഹ്ത്തി ഹും എന്ന രോദനം ഇന്നവസാനിക്കുകയാണ്. 2008 മാർച്ച് 21ന് തവനൂർറെസ്ക്യൂ ഹോമിൽ എത്തിയ കരിഷ്മ (50) എന്ന മഹാരാഷ്ട്ര പടി പ്രവിശ്യയിലെ റോഹാ റായ്ഗർഹ് സ്വദേശിഇന്ന് കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലേക്കു തിരിച്ചു. യൗവനത്തിൽ ഉണ്ടായ മാനസിക അസ്വസ്ഥത മൂലം വീട് വിട്ട് ഇറങ്ങിയ കരിഷ്മ നഷ്ടപ്പെട്ട 20 വർഷത്തെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ്. റോഹാ താലൂക്കിലെവാങ്ടി ഗ്രാമത്തിൽ അങ്കണവാടി അദ്ധ്യാപിക ആയിരുന്ന കരിഷ്മ മാനസിക അസ്വസ്ഥതയെ തുടർന്ന് കുടുംബം അറിയാതെ പിഞ്ചു മക്കളായിരുന്ന അക്ഷയ്,പൂജ എന്നിവരെ വിദ്യാലയത്തിലേക്ക് ആക്കി നാടുവിട്ടു.അഞ്ച് വർഷത്തോളം മറ്റിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു. 2008 ൽ പെരിന്തൽമണ്ണ പോലീസ് വഴി തവനൂർ റെസ്ക്യൂ ഹോമിൽഎത്തുകയായിരുന്നു. റെസ്ക്യൂ ഹോം താമസക്കാരെ പുനരധിവസിപ്പിക്കുന്നപദ്ധതിയുടെ ഭാഗമായി സ്ഥാപന സൂപ്രണ്ട് മുഖേന കരിഷമയുടെ വിവരങ്ങൾ മിസ്സിംഗ് പേഴ്സൺസ് കേരള എന്ന വാട്സ്ആപ് ഗ്രൂപ്പിൽ അയക്കുകയും ജാർഖണ്ഡിലെ സാമൂഹ്യ പ്രവർത്തകൻ മുന്നു ശർമയുടെ സഹായത്തോടെ കരിഷമയുടെ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ മക്കളായ അക്ഷയുംപൂജയും മറ്റു കുടുംബാംഗങ്ങളും വീഡിയോ കാൾ വഴി പരസ്പരം തിരിച്ചറിയുകയും 2023 മാർച്ച് 3 ന്സ്വപ്നതുല്യമായ നിമിഷത്തിന് സാക്ഷിയാവുകയും ചെയ്തു . പിന്നീട് അവരുടെ താലൂക്കിൽ നിന്നും രേഖകൾകൈപ്പറ്റി മകനും മറ്റു കുടുംബാംഗങ്ങളും ഏപ്രിൽ 19 ന് സ്ഥാപനത്തിൽ എത്തി കരിഷമയെ സ്വീകരിക്കുകയുംചെയ്തു.വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി.ടി.എം, സ്ഥാപന സൂപ്രണ്ട് റസിയ.എൻ, തവനൂർ മഹിളാ മന്ദിരം സൂപ്രണ്ട് സൈനബ.എൻ.ടി മിസ്സിംഗ് പേഴ്സൺസ് കേരള ഗ്രൂപ്പ് അഡ്മിനും തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടറുമായഅഷറഫ്.ഒ.കെ,മറ്റ് സ്ഥാപന ജീവനക്കാർ,മാനേജ്മന്റ് കമ്മിറ്റി അംഗം ബാലചന്ദ്രൻ എം എന്നിവർ ചേർന്ന് കരിഷ്മയെബന്ധുക്കളോടൊപ്പം യാത്രയാക്കി .