CHANGARAMKULAMLocal news

ആലംകോട് ഗ്രാമ പഞ്ചായത്ത് കുടിവെള്ള വിതരണം ആരംഭിച്ചു.

ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത് ജലക്ഷാമം നേരിടുന്ന മേഖലകളിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ളം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വാഹനങ്ങളിൽ ടാങ്കിൽ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്. വിവിധ വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണോദ്ഘാടനം ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷഹന നാസർ, വാർഡ് മെമ്പർമാരായ നിംന ചെമ്പ്ര , ശശി പുക്കേപ്പുറത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button