EDAPPALLocal news

കുളങ്കര താലപ്പൊലി; ദേശക്കൂത്തകൾക്ക് ഇന്ന് തുടക്കം

എടപ്പാൾ: കുളങ്കര താലപ്പൊലി ദേശക്കൂത്തകൾക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞ ഒരാഴ്ചയായി വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വകയായി നടന്ന ഉത്സവങ്ങളിൽ തായമ്പക മേളം എഴുന്നള്ളിപ്പ് പാവക്കുത്ത് നടന്നു. ശുകപുരം ദിലീപ്, രഞ്ജിത്ത് ശുകപുരം, പ്രശാന്ത് പള്ളിപ്പാട്, നിഷാന്ത് ശുകപുരം, രജോദ്
ശുകപുരം എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക ഭക്തർക്ക് വിരുന്നായി. ഇന്ന് മുതൽ വട്ടംകുളം പുരമുണ്ടേക്കാട് കുറ്റിപ്പാല ശുകപുരം വെങ്ങിനിക്കര എറാത്ത് പുളിക്കപ്പറമ്പിൽ മറയങ്ങാട്ട് എന്നീ കൂത്തുകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കുക. ദീപാരാധന തായമ്പക മേളം എഴുന്നള്ളി ചുറ്റുവിളക്ക് എന്നീ പരിപാടികൾക്ക് ശേഷം കൂനത്തറ രാമചന്ദ്രപ്പുലവർ നേതൃത്വം നൽകുന്ന പാവക്കുത്ത് ഈ ദിവസങ്ങളിൽ നടക്കും. 17-നാണ് താലപ്പൊലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button