അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
സഹയാത്രികനായ കലൂര്മ്മ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
ചങ്ങരംകുളം: അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചങ്ങരംകുളം പുന്നക്കല്‍ താമസിക്കുന്ന മുണ്ടംപിലാക്കല്‍ മൊയ്തുണ്ണിയുടെ മകന് നജ്മല്‍(21)ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് കല്ലുര്‍മ്മ പെരുമ്പാള്‍ സ്വദേശി ആഷിക്ക്(21)നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാ അതിര്‍ത്ഥിയായ കടവല്ലൂര്‍ പാടത്ത് ശനിയാഴ്ച അര്‍ത്ഥരാത്രിയോടെയാണ് അപകടം. സ്റ്റേജ് വര്‍ക്ക് കഴിഞ്ഞ് കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് തിരിച്ച് വരുന്നതിനിടെയാണ് പുറകില്‍ വന്ന വാഹനം യുവാക്കള്‍ സഞ്ചരിച്ച ഡിയോ സ്കൂട്ടിയെ ഇടിച്ച് തെറുപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും യുവാക്കളും 25 മീറ്ററോളം ദൂരത്തില്‍ തെറിച്ച് വഴുകയായിരുന്നു. ശബ്ദം കേട്ട് വന്ന സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നജ്മല്‍ മരണത്തിന് കീഴടങ്ങിയിരുന്നു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കുന്നംകുളം പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച നജ്മലിന്റെ മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മാതാവ് ജമീല,സഹോദരങ്ങള്‍,ജംഷീദ്,മാജിത,നജിത