CHANGARAMKULAM

പ്രേംനസീർ പുരസ്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു

ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം യുവ താരം ലുക്മാൻ അവറാന് സമ്മാനിച്ചു.ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വച്ചു നടന്ന ചടങ്ങ് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഹുറൈർ കൊടക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ പിടി അജയോഹൻ അധ്യക്ഷത വഹിച്ചു.പ്രശസ്ഥ സംവിധായകൻ ലാൽജോസ് ലുക്മാന് പുരസ്കാരം സമ്മാനിച്ചു. ജനാധിപത്യ മതേതര ചേരിയോടൊപ്പം ജീവിതത്തിൽ ഉടനീളം ചേർന്നു നിന്ന് പ്രവർത്തിച്ച അതുല്യ കലാകാരനായ പ്രേംനസീറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് സംസ്കാര സാഹിതി ഇത്തരത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തിയതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സ്വപ്രയത്നം കൊണ്ട് സിനിമാ രംഗത്ത് കടന്ന് വന്ന് പ്രതിഭാവൈഭവം കൊണ്ട് പടിപടിയായി ഉയർന്ന് വെള്ളി വെളിച്ചത്തിന്റെ മുൻ നിരയിൽ എത്തി പ്രേക്ഷക മനസ്സിൽ ഒരു ഇടം ഉറപ്പിച്ച കലാകാരൻ എന്ന നിലക്കാണ് ലുക്മാൻ അവറാനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.റിയാസ് മുക്കോളി,സിദ്ധിക്ക് പന്താവൂർ, പ്രണവം പ്രസാദ്,ശ്രീധരൻമാസ്റ്റർ,ടികെ അഷറഫ്,ഷാനവാസ് വട്ടത്തൂർ പിടി ഖാദർ,അടാട്ട് വാസുദേവൻ,എംടി ഷെരീഫ്,അരുൺലാൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button