EDAPPAL
ബിജെപി കപ്പൂർ മണ്ഡലം പദയാത്രക്ക് തിങ്കളാഴ്ച തുടക്കമാവും
പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിഗൂഢ നീക്കത്തിനുമെതിരെ ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്രക്ക് തിങ്കളാഴ്ച കൂനം മൂച്ചിയിൽ തുടക്കമാവും.
ദേശീയ നിർവാഹക സമിതി അംഗം വി രാമൻ കുട്ടി പതാക കൈമാറുന്ന പരിപാടിയുടെ പട്ടിത്തറ പഞ്ചായത്തിന്റെ സമാപന സമ്മേളനം ആലൂരിൽ നടക്കും. ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പങ്കെടുത്ത് സംസാരിക്കും.