ലൈഫ് ഭവന പദ്ധതി; ഗുണഭോക്താക്കളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലീം ലീഗ് ധർണ്ണ സമരം നടത്തി
ചങ്ങരംകുളം: ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭൂരഹിതരിൽ നിന്നും ഭവന രഹിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു ലിസ്റ്റ് തയ്യാറാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും വീട് വെക്കാനോ ഭൂമി വാങ്ങിക്കാനോ തുക അനുവദിക്കാതെ അപേക്ഷകരെ കബളിപ്പിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് ആലങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി.
യൂ ഡി എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം കെ അൻവർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി പി യൂസഫലി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസൻ, പഞ്ചായത്ത് മെമ്പർ സി കെ അഷ്റഫ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ സ്വാഗതവും ട്രഷറർ കെ വി എ കാദർ നന്ദിയും പറഞ്ഞു. ഹമീദ് ചിയ്യാനൂർ, അഹമ്മദുണ്ണി കാളാച്ചാൽ, സലീം കോക്കൂർ, ബഷീർ കക്കിടിക്കൽ, ഈ നൂറുദ്ധീൻ, മാനു മാമ്പയിൽ, അബൂബക്കർ പെരുമുക്ക്, കെ വി ആലികുട്ടി, ഷബീർ മാങ്കുളം, ആസിയ ഇബ്രാഹിം, തസ്നി ബഷീർ നേതൃത്വ നൽകി.