EDAPPAL
പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചങ്ങരംകുളം:പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്
ദാരുണാന്ത്യം. പൂക്കരത്തറ വൈദ്യർമൂല സ്വദേശി പന്തായിൽ ബാബുക്ക എന്ന
അബ്ദുൽ കരീം (57)മാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിയിട്ട് 6
മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്.
ചങ്ങരംകുളം
ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിയ അബ്ദുൽ കരീമിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.