CHANGARAMKULAM

പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ചങ്ങരംകുളം:പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.പൂക്കരത്തറ സ്വദേശി അബ്ദുൽ കരീം (57)നാണ് ഗുരുതരമായി പരിക്കേറ്റത്.വെള്ളിയാഴ്ച വൈകിയിട്ട് 6
മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം. ചങ്ങരംകുളം
ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കുടുങ്ങിയ ബൈക്കിൽ നിന്നാണ് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button