KERALA


കലോത്സവം; സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടമുണ്ടായാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരും: ഹൈക്കോടതി


കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മത്സരാർത്ഥികളുടെ ഹർജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.

കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാർത്ഥിയുടെ ഹർജികൾ. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ അപ്പീൽ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സങ്ങളിലെ മത്സരാർത്ഥികളാണ് ഹർജിക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button