NATIONAL

ധനമന്ത്രി നിർമല സീതാരാമന് വയറ്റിൽ അണുബാധ


ധനമന്ത്രി നിർമല സീതാരാമന് വയറ്റിൽ അണുബാധ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ഉച്ചയ്‌ക്കായിരുന്നു കേന്ദ്രമന്ത്രിയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധന നടത്തുന്നതിന് വേണ്ടിയായിരുന്നു മന്ത്രി ആശുപത്രിയിലെത്തിയതെന്നാണ് വിവരം. വയറ്റിൽ അണുബാധയുണ്ടെന്ന് പരിശോധയിൽ കണ്ടെത്തി. വൈറൽ പനിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. 63കാരിയായ കേന്ദ്രമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു. ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button