EDAPPAL

ലഹരിക്കെതിരെ പട പൊരുതുന്ന യോദ്ധാക്കളാവണം യുവാക്കളെന്ന് കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌ലം തിരുത്തി

എടപ്പാൾ : ലഹരിക്കെതിരെ പട പൊരുതുന്ന യോദ്ധാക്കളാവണം യുവാക്കളെന്ന് കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌ലം തിരുത്തി. കാടഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വെളിച്ചം 2022” എന്ന് പേരിട്ട ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ പോത്തനൂർ ജി യു പി എസ് സ്കൂളിലാണ് നടക്കുന്നത്. ലഹരി വിരുദ്ധ പ്രചരണ പരിപാടികളാണ് ക്യാമ്പിൻ്റെ മുഖ്യ പ്രമേയം. വാർഡ് കൗൺസിലർ ലെനിൻ അധ്യക്ഷനായിരുന്നു. പൊന്നാനി ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിങ് ചെയർമാൻ ഇ കെ ദിലീഷ്, എൻ കമ്മു, മുഹമ്മദുണ്ണി കെ, ജിഷാദ് കെ.കെ, മോഹൻദാസ് സി, ദേവയാനി കെ.കെ, മല്ലിക സി.യു, അലി, ചന്ദ്രിക, സലാം പോത്തനൂർ, മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രിൻസിപ്പൽ ഷൈനി എം സ്വാഗതവും പ്രോഗ്രാം ഓഫീസർ ദിവ്യ വി നന്ദിയും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button