PONNANI

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു

എരമംഗലം: വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് , തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി തൊഴില്‍സഭ സംഘടിപ്പിച്ചു തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍ , സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍ , സംരംഭകത്വ മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ എന്നിവരുടെ കൂടിച്ചേരലാണ് തൊഴില്‍ സഭകള്‍ . വെളിയങ്കോട് ബീവിപ്പടി ഫാത്തിമ ഹാളിൽ ചേർന്ന പരിപാടി ജനകീയ ആസൂത്രണ ജില്ലാ
ഫെസിലിറ്റേറ്റർ എ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു . വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തക്കായിൽ , മുസ്തഫ മുക്രിയത്ത് എന്നിവർ ആശംസ അർപ്പിച്ചു. കിലാ ഫാക്കൽറ്റി എം. പ്രകാശൻ പദ്ധതി വിശദീകരണം നടത്തി . വെളിയങ്കോട് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു .

പരിപാടിയില്‍ വിവിധ മേഖലകളിലായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചയും സംഘടിപ്പിച്ചു . എരമംഗലം ഏരിയയിലെ തൊഴിൽ സഭ കളത്തിപ്പടി ദാറു സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ വെച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ ,
പി. പ്രിയ, സി.ഡി. എസ്
ചെയർ പേഴ്സൺ പുഷ്പലത , ഇൻറ്റേൺ ഹർഷിദ , ആർ.പി. വിജിഷ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button