BREAKING NEWSCHANGARAMKULAMHEALTHLATEST NEWSPUBLIC INFORMATIONUPDATES

സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി; പതിനഞ്ചാം വർഷത്തിലേക്ക്

ചങ്ങരംകുളം: നിർധനരായ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്ന ‘സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി’ പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക് കടന്നു. ചങ്ങരംകുളത്തെ ചുമട്ടുതൊഴിലാളിയായ കെ.ബി. ശിവദാസന്റെ നേതൃത്വത്തിലാണ് പദ്ധതി വർഷംതോറും സംഘടിപ്പിക്കുന്നത്.ഈ വർഷവും പതിവ് തെറ്റിക്കാതെ ശിവദാസനും നന്നംമുക്ക് പഞ്ചായത്ത് അംഗം സുമേഷും സന്നദ്ധ പ്രവർത്തകരായ ബിന്ദുവും ശശിയും ചേർന്ന് അർഹരായ അമ്മമാർക്ക് ഓണക്കോടിക്കൊപ്പം പലചരക്ക് സാധനങ്ങൾ, പച്ചക്കറി എന്നിവ ഉൾപ്പെട്ട ഓണക്കിറ്റും വിതരണം ചെയ്തു.ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കാനും നിർധന കുടുംബങ്ങളിലെ അമ്മമാർക്ക് കരുതലിന്റെ കൈത്താങ്ങാകാനും ലക്ഷ്യമിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button