PONNANI
ബോട്ടിലെ വലകൾ തമ്മിലുടക്കി: ‘സുനാമി’ ദേഹത്ത് വീണ് അഞ്ചുപേർക്ക് പരിക്ക്
പൊന്നാനി : കടലിൽ മീൻപിടിക്കുന്നതിനിടെ ബോട്ടിലെ വല ഘടിപ്പിച്ച ലോഹഭാഗം (സുനാമി) ദേഹത്തേക്കുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു. പൊന്നാനിയിൽനിന്ന് മീൻപിടിക്കാൻപോയ സഹൽ മോൻ എന്ന ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളായ ബൽറാം (35), പ്രസാദ് (35), സഫിയാൻ (45), ബിനിയാം (31), പൊന്നാനി സ്വദേശിഉമർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ കരയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. സഹൽ മോൻ ബോട്ടിന്റെ വല സമീപത്ത് മീൻ പിടിക്കുകയായിരുന്ന മുനമ്പം സ്വദേശിയുടെ സെൻറ് ആന്റണീസ് എന്ന ബോട്ടിന്റെ വലയിൽ കുടുങ്ങുകയും ഇതേത്തുടർന്ന് ബോട്ടിനെ വലയുമായി ബന്ധിപ്പിക്കുന്ന സുനാമി എന്ന പേരിലുള്ള ഇരുമ്പുനിർമിത ഭാഗം തൊഴിലാളികളുടെ ദേഹത്തു പറഞ്ഞിരുന്നു.