EDAPPAL
സിപിഐഎം കപ്പൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കപ്പൂർ : സിപിഐഎം കപ്പൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് (മൂര്‍ക്കോത്ത് നാരായണന്‍ സ്മാരക മന്ദിരം) ഉദ്ഘാടനവും പൊതുസമ്മേളനവും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
മന്ത്രി എം.ബി രാജേഷ്, പി.മമ്മിക്കുട്ടി, പി.പി സുമോദ്, വി.കെ ചന്ദ്രന്‍, പി.എന്‍ മോഹനന്‍, ടി.പി മുഹമ്മദ് മാസ്റ്റര്‍, എം.കെ പ്രദീപ്, കെ.വി ബാലകൃഷ്ണന്‍, എം.പി കൃഷ്ണന്‍, ഷാനിബ ടീച്ചർ, വി.പി റജീന, ഷറഫുദ്ധീന്‍ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.