CHANGARAMKULAM

മുസ്‌ലിം ലീഗ് നന്നംമുക്ക് പഞ്ചായത്ത് കൺവെൻഷൻ

ചങ്ങരംകുളം: നവംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മെമ്പർഷിപ്പ് കാമ്പയിന്റെ മുന്നോടിയായി നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിംലീഗ് നടത്തിയ പ്രവർത്തക കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് വി.മുഹദുണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ചു . ചങ്ങരംകുളം മേഖല മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എം യൂസഫ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ, കർഷക സംഘം ജില്ലാ പ്രസിഡണ്ട് പി പി യൂസഫലി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എം കെ അൻവർ, ടി കെ അബ്ദുൽ ഗഫൂർ, എംഎസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂർ, എ.വി അഹമ്മദ്, ഇ.പി ഏനു, എ വി അബ്ദുറു, റഷീദ് മുതുകാട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button