EDAPPALLocal news

എടപ്പാളിൽ സിസിടിവി എടുത്തു മാറ്റിയ സംഭവം ;പുതിയ മികച്ച ക്യാമറ സ്ഥാപിക്കും -കെ ടി ജലീൽ എം എൽ എ

എടപ്പാൾ: മേൽപ്പാലത്തിന് താഴെ സ്ഥാപിച്ച സിസി ടിവി കേമറ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടെന്നും ഉത്തരവാദപ്പെട്ടവരോട് കാര്യങ്ങൾ അന്വേഷിച്ചതായും സിസി ടിവി കേമറ സ്പോൺസർ ചെയ്ത സ്ഥാപന ഉടമ, പാലത്തിന് ചുവട്ടിൽ പരസ്യം വെക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിൻമാറി. പുതിയ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ കേമറ സ്ഥാപിച്ച സ്വകാര്യ കമ്പനി അതെടുത്ത് മാറ്റുകയാണ് ഉണ്ടായത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്പോൺസർമാരെ കണ്ടെത്തി മികച്ച കേമറ സ്ഥാപിക്കുമെന്നും കെ ടി ജലീൽ എംഎൽഎ അറിയിച്ചു. മേൽപ്പാലത്തിന് താഴെ നടന്ന സൗന്ദര്യവൽക്കരണത്തിൽ അസൂയ പൂണ്ട ‘ചിലർ’ റൗണ്ട് എബൗട്ട് വികൃതമാക്കാൻ ലക്ഷ്യമിട്ടാണ് റൗണ്ട് എബൗട്ടിന് മുകളിൽ വെച്ച് പടക്കം പൊട്ടിച്ച് അത് കത്തിക്കാനുള്ള ശ്രമം നടത്തിയത്. ആ ദൃശ്യം കേമറയിൽ പതിഞ്ഞതിന് തൊട്ടു പിറകെയാണ് കേമറ അഴിച്ചു മാറ്റിയത്. പടക്കമെറിഞ്ഞവരെ കണ്ടെത്താൻ പോലീസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ വാഹനത്തിൻ്റെ നമ്പർ പതിയാത്ത അവ്യക്തമായ ചിത്രമാണ് സ്ഥാപന ഉടമ നൽകിയത്. ഇത് സംശയം ജനിപ്പിക്കുന്നതാണ്. സമഗ്രമായ അന്വേഷണം നടത്താൻ അധികൃതർ തയ്യാറാവണം.
എടപ്പാൾ മേൽപ്പാലം യാഥാർത്ഥ്യമായപ്പോൾ പാലത്തിന് വീതിയില്ലെന്ന് പറഞ്ഞ് ബോധപൂർവ്വം ഗതാഗതക്കുരുക്കിന് ശ്രമിച്ചവരുണ്ടന്നും 6 ടോയ്ലെറ്റുകളും സൗജന്യ കുടിവെള്ളവും പോലീസ് എയ്ഡ് പോസ്റ്റും റൗണ്ട് എബൗട്ടും സർക്കാരിന് ഒരു രൂപ ചെലവാകാതെയാണ് സംവിധാനിച്ചത്. ഉടൻ കുറ്റമറ്റ കേമറയും സ്ഥാപിക്കുമെന്നും എംഎൽഎ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button