PONNANI
കർമ്മ റോഡിൽ ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ; പേടിച്ച് കാൽനടയാത്രക്കാർ
പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് സ്ഥിരമായി ഇവരുടെ കസര്‍ത്തുകള്‍. ന്യൂജൻ ബൈക്കുകളിൽ ചീറിപായുന്നവരിൽ അധികവും യുവാക്കളാണ്.
കർമ്മ റോഡിൽ എത്തുന്ന ടൂറിസ്റ്റുകളിൽ അധികവും സ്ത്രീകളും കുട്ടികളും ആയത് കൊണ്ട് തന്നെ വാഹനങ്ങളുടെ അമിത വേഗത വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.
അടുത്തിടെ തുടർച്ചയായി കർമ്മ റോഡിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഇത് വരെ നാല് ജീവനുകളാണ് പൊലിഞ്ഞു പോയത്. നിലവിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുവാൻ ഒരു സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
കർമ്മ റോഡിലെ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.