Local newsMALAPPURAM
മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു; രോഗിയെ ഇറക്കിവിട്ടു
മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തെന്ന് പരാതി. രോഗിയെ പൊലീസ് റോട്ടിൽ ഇറക്കി വിട്ടന്നും ആരോപണമുണ്ട്. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. അരീക്കോട് കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പൊലീസ് പിടിച്ചെടുത്തത്. കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത് ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പൊലീസ് വാഹനം പിടിച്ചെടുത്തത്. ബൈക്ക് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.