Local news
തൃത്താല മലമൽക്കാവിൽ ഗൃഹനാഥനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തൃത്താല: തൃത്താല മലമൽക്കാവിൽ പുളിക്കൽ സിദ്ദീഖ് (58)നെയാണ് ഭാര്യ
ഫാത്തിമ്മ (45) മെയ് 16ന് വൈകുന്നേരം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ഫാത്തിമ്മ തൃത്താല പോലീസ് കസ്റ്റഡിയിൽ.
മരിച്ച വീട്ടിൽ ഷൊർണ്ണൂർ ഡി.വൈ.എസ്.പി
പി.സി ഹരിദാസൻ
പാലക്കാട് ഫോറൻസിക് വിഭാഗവും പരിശോധന നടത്തുന്നു.അസ്വഭാവിക മരണത്തിന് പോലീസ് ആദ്യം കേസെടുത്തിരുന്നു. ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച്ച ഫാത്തിമയെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.