CHANGARAMKULAM
പാതയോരത്ത് കാട്ടുപന്നിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി
എടപ്പാൾ: സംസ്ഥാന പാതയോരത്ത് കാട്ടുപന്നിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ജാസ് ഹോട്ടലിന് സമീപത്താണ് പരിക്കേറ്റ നിലയിൽ കാട്ട് പന്നിയെ കണ്ടെത്തിയത്. വാഹനം ഇടിച്ചു പരിക്കേറ്റതാകാമെന്ന്
നിഗമനത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് അധികൃതർക്ക് നൽകിയ വിവരത്തെ തുടർന്ന് അധികൃതർ എത്തി കൊണ്ടുപോയി.