Local newsPERUMPADAPPPONNANI

പ്രശസ്ത യൂട്യൂബ് വ്ലോഗറെ കാണാൻ പൊന്നാനിയിൽ എത്തിയവർക്ക് എട്ടിന്റെ പണി

പൊന്നാനി പുതിയിരുത്തിയിൽ കട ഉദ്ഘാടന സംഘർഷവുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്ത 11 പ്രതികൾക്ക് കൊവിഡ്

പൊന്നാനി:പ്രശസ്ത യൂട്യൂബ് വ്ലോഗറെ കാണാൻ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ആയിരത്തോളം ആളുകളാണ് തടിച്ചുകൂടിയത്.സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് 15 പേർക്കെതിരെ കേസെടുത്തിരുന്നു.അറസ്റ്റ് ചെയ്ത 11 പ്രതികൾക്ക് കൊവിഡ് സ്ഥിതികരിച്ചു.തുടർന്ന്
ആയിരത്തോളം പേരോടു നിരീക്ഷണത്തിലിരിക്കാൻ പോലിസ് നിർദേശം നല്‍കി.പൊന്നാനി പുതിയിരുത്തിയിൽ MAD MOTO GUILD എന്ന സ്ഥാപനത്തിൻ്റെ ഉൽഘടനത്തിന് പ്രശസ്ത യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർ ആണ് പൊന്നാനിയിൽ എത്തിയത്.

പ്രശസ്ത യൂട്യൂബ് വ്ലോഗറെ കാണാൻ ആയിരത്തോളം ആളുകളാണ് പൊന്നാനി യിൽ തടിച്ചു കൂടിയത്.ദീർഘനേരം ഗതാഗതം തടസപ്പെട്ടു തുടർന്ന് സംഭവ സ്ഥലത്ത് പോലീസ് എത്തി ലത്തി വീശി.പോലീസിനെ ആക്രമിച്ച 15 പേർക്കെതിരെ പോലീസ് കേസെടുത്തു.കേസ്സിൽ അറസ്റ്റിലായ 15 പേരിൽ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉൽഘടനത്തിന് എത്തിയ ആയിരത്തോളം പേരോടു സ്വയം നിരീക്ഷണത്തിലിരിക്കാൻ പെരുമ്പടപ്പ് പോലിസ് നിർദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button