EDAPPALLocal news

എടപ്പാൾ മേൽപ്പാലത്തിന്റെ നിർമാണം ഉടൻ പൂർത്തികരിക്കണം:കെഎസ്എസ്പിയു

എടപ്പാൾ:മേൽപ്പാലത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി കച്ചവടക്കാരുടെയും യാത്രക്കാരുടെയും പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും, ചമ്രവട്ടം റഗുലേറ്ററിന്റെ ചോർച്ച പരിപരിക്കുന്ന പ്രവൃത്തി ധ്രുതഗതിയിൽ പൂർത്തിയാക്കി ജലസേചനത്തിന്നും, കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണണമെന്നും വട്ടംകുളം ജിജെബി സ്കൂളിൽ ചേർന്ന കെഎസ്എസ്പിയു പൊന്നാനി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എം ജനാർദ്ധനൻ അധ്യക്ഷനായി. ടി കെ നാരായണൻ സംഘടനാ റിപ്പോർട്ടും ടി വി മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി രാമകൃഷ്ണൻ, എം കെ ഭവാനിയമ്മ, സി ഹസൻ ഹാജി, പിഎംകെ ഉണ്ണി എന്നിവർ സംസാരിക്കുന്നു. കെ കെ അപ്പു സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button