CHANGARAMKULAM
കളഞ്ഞു കിട്ടിയസ്വർണ്ണമാലകണ്ടെത്തി തിരിച്ചു നൽകിയ കോൺഗ്രസ് പ്രവർത്തകനെ ആദരിച്ചു
ചങ്ങരംകുളം:കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയ കോൺഗ്രസ് പ്രവർത്തകനായ സുരേഷിന് കോക്കൂർ കോൺഗ്രസ്സ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി സിദ്ദീഖ് പന്താവൂർ മൊമെന്റോ നൽകി ആദരിച്ചു.ബ്ലോക്ക് മെമ്പർ റീസാ പ്രകാശ്,വാർഡ് മെമ്പർ അബ്ദുൽ സലാം (കുഞ്ഞു)മാമു വളയംകുളം, അരുൺലാൽ കരണംകോട്, പ്രഭാകരൻ, ശ്രീജേഷ് എന്നിവർ പങ്കെടുത്തു
.