CHANGARAMKULAM

മാങ്കുളം ഗ്ലോബൽ കെഎംസിസി റമളാൻ റിലീഫ് വിതരണം അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം ആലംകോട് പഞ്ചായത്തിലെ മാങ്കുളം പ്രദേശത്തെ കെഎംസിസി കൂട്ടായ്മ മാങ്കുളം ഗ്ലോബൽ കെഎംസിസി റമളാൻ റിലീഫിന്റെ ഭാഗമായി മാങ്കുളത്തെ മുഴുവൻ വീടുകളിലേക്കും ഭക്ഷണ കിറ്റുകളെത്തിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാങ്കുളം യുണിറ്റ് മുസ്ലിം ലീഗ് ഭാരവാഹികൾക് കിറ്റ് കൈമാറി ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷനും യുഡിഎഫ് കൺവീനറുമായ അഷ്റഫ് കോക്കൂർ നിർവഹിച്ചു.ഗ്ലോബൽ കെഎംസിസി മാങ്കുളം കമ്മിറ്റി നിലവിൽ വന്ന് 10 മാസം കൊണ്ട് തന്നെ നിരവധി ജനോപകാര പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞെന്ന് പ്രസിഡന്റ് ഹമീദ് കുന്നത്ത് ജനറൽ സെക്രട്ടറി ഹകീം പള്ളിയറക്കൽ എന്നിവർ അറിയിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം യുണിറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ് എംഐ അബ്ബാസ് ,മൊയ്ദീൻ സിവി,മൊയ്ദു കെവി,ഉമ്മർ കെവി,മുഈൻ വാഫി ഷൗക്കത്ത് പി,അലിമോൻ കെവി,കബീർ കെഎം, സബീൽ ,ഷിബിൽ തുടങ്ങിയവർ സംസാരിച്ചു .ഹംസ,ഷാബിൽ,നെസൽ,ഫായിസ്,അമാൻ,ഫാഹിസ്,റിച്ച തുടങ്ങിയവർ റിലീഫ് വിതരണത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button