EDAPPALLocal news

തവനൂരിൻ്റെ ഹൃദയഭൂമികയിലൂടെ ജോറായി ജലീലിൻ്റെ പര്യടനം തുടരുന്നു

എടപ്പാൾ: തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീലിൻ്റെ വ്യാഴ്ചയിലെ പര്യടനം മണ്ഡലത്തിൻ്റെ ഹൃദയഭൂമികയായ തവനൂർ പഞ്ചായത്തിലൂടെയായിരുന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ആനയിക്കുന്നത്. താൻ മണ്ഡലത്തിൽ ചെയ്ത ഓരോ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞും വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വരേണ്ടതിൻ്റ ആവശ്യകത വോട്ടർമാരെ ബോധ്യപ്പെടുത്തിയുമാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി സംസാരിച്ച് മുന്നോട്ട് പോകുന്നത്.
തവനൂർ പഞ്ചായത്തിലെ
റോഡറ്റിൽ നിന്നാണ് ഇന്നത്തെ പര്യടപരിപാടികൾക്ക് തുടക്കമായത്.
നാലുസെന്റ്കോളനി,മാത്തൂർ,തൃപ്പാലൂർ,ഇ.യു.ജികോളനി,അയങ്കലം,കല്ലൂർ,മറവഞ്ചേരി,അംബേദ്കർ കോളനി,കച്ചേരി പറമ്പ് എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
ഉച്ചക്ക് ശേഷം,കണ്ടനകത്ത് പറമ്പ്കോളനി,ത്യക്കണാപുരം,നാലുസെന്റ്,മദിരശ്ശേരി, കൂരട,വെള്ളാഞ്ചേരി
കടകശ്ശേരി,മുവ്വാങ്കര തവനൂർ എന്നിവടങ്ങളിലായിരുന്നു സ്വീകരണം ഏർപെടുത്തിയിരുന്നത്.എൽ ഡി എഫ് നേതാക്കളായ കെ.പി വേണു, ശിവദാസ് എന്ന ബാബു, ശ്രീജിത്ത് പി.ജി, പി.ജോതി തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button